NEWS

ഹൈവേയും ഹൈ അല്ലാത്ത പാലവും

പത്തനംതിട്ട : കോടികൾ മുടക്കി നവീകരിച്ച പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ ഭാരവണ്ടികൾ കടന്നുപോകാൻ ഭാരപ്പെടുന്നു.പത്തനംതിട്ട-റാന്നി റൂട്ടിലെ ഉതിമൂട് വലിയ കലുങ്കിലെ ജലസേചന വകുപ്പിന്റെ പാലമാണ് പ്രശ്നം.
പഴയ റോഡ് ഹൈവെ നിലവാരത്തിൽ വികസിപ്പിച്ചെങ്കിലും പാലം ഉയർത്താനോ, പാലത്തിന്റെ ഭാഗത്ത് റോഡ് താഴ്ത്താനോ അധികൃതർ ശ്രദ്ധിച്ചില്ല.നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് വരെ പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല.അറിയാതെ എത്തുന്ന കണ്ടെയ്നർ ലോറികൾ ഇവിടെയെത്തി കുടുങ്ങുന്നത് പതിവ് കാഴ്ചയാണ്.ജലസേചന വകുപ്പിന്റെ പാലത്തിന് മുകളിൽ കൂടി ഫ്ലൈഓവർ നിർമ്മിക്കുക മാത്രമാണ് ഈ പ്രശ്നത്തിനുള്ള ഏക പോംവഴി.

Back to top button
error: