ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ നിര്‍ണായക രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി.വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനിൽ കോൺഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചു.ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു.
കോൺഗ്രസിന്റെ മുകുൾ വാസ്നിക്, രൺദീപ് സുർജേവാല എന്നിവർക്കൊപ്പം പ്രമോദ് തിവാരിയും ജയിച്ചുകയറി.ഇവിടെ ബിജെപി എംഎൽഎ ശോഭ റാണി ഖുശ്വാഹ കോൺഗ്രസിന് വോട്ടു ചെയ്തു. കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരിയും ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്രന് സുഭാഷ് ചന്ദ്രയും തമ്മിലായിരുന്നു രാജസ്ഥാനിൽ ഭാഗ്യപരീക്ഷണം. സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. കർണാടകയിൽ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിർമല സീതാരാമൻ, കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേഷ് എന്നിവരും വിജയിച്ചു.