BusinessTRENDING

ലാഭം ഇരട്ടിയാക്കി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

ലാഭം ഇരട്ടിയാക്കി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ.സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) 2021 മാർച്ച് 31ന്
അവസാനിച്ച വർഷത്തിൽ അതിന്റെ അറ്റാദായം (net profit). ഓഡിറ്റഡ്
ഫിനാൻഷ്യൽ പ്രകാരം, 13.17 കോടി രൂപ യാണ് അറ്റാദായം. കഴിഞ്ഞ
വര്ഷം ഇത് 6.58 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭത്തിലും
(operating profit ) വർധന ഉണ്ടായി. മുൻ വര്ഷം 153 കോടി രൂപ
ആയിരുന്ന പ്രവർത്തന ലാഭം, ഇപ്പോൾ 193 കോടി രൂപയായി
ഉയർന്നു.
നിഷ്ക്രിയ ആസ്തി (എൻപിഎ) നിയന്ത്രിക്കാനും കെ എഫ് സി ക്കു
കഴിഞ്ഞു.

മൊത്ത എൻപിഎ (gross NPA ) മുൻ വർഷത്തെ 3.58
ശതമാനത്തിൽ നിന്ന് 3.27 ശതമാനമായി കുറഞ്ഞു. അറ്റ എൻപിഎ (net
NPA ) കഴിഞ്ഞ വർഷത്തെ 1.48 ശതമാനത്തിൽ നിന്ന് 1.28 ശതമാനമായാണ്
കുറഞ്ഞത്. സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദ്ദത്തിലായിട്ടു പോലും,
കെ‌എഫ്‌സിക്ക് പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞത് വളരെ
ശ്രേദ്ധേയമായ കാര്യമാണെന്നു കെ‌എഫ്‌സി സിഎംഡി സഞ്ജയ് കൗൾ
ഐ എ എസ് പറഞ്ഞു.
കോവിഡ് കാലത്തു കുടിശികക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാതെ,
അദാലത്ത് നടത്തി 83.73 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞത് കെ
എഫ് സി ക്കു നേട്ടമായി.

Signature-ad

വായ്പാ ആസ്തി(loan portfolio ) 4751 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
കെ എഫ് സി യുടെ മൊത്തം മൂല്യം(networth) 2.46% വർധിച്ച് 695
കോടി രൂപയായി. മൂലധന-ആസ്തി അനുപാതവും (Capital Adequacy
Ratio ) 22.41% ആണ്.
എല്ലാ വർഷവും ഓഡിറ്റഡ് ഫിനാൻഷ്യൽ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ
ആദ്യത്തെ പൊതുമേഖലാ സ്ഥാപനമെന്ന റെക്കോർഡും കെഎഫ്‌സി
നിലനിർത്തിയിരിക്കുന്നു.
കെ എഫ് സി കഴിഞ്ഞ വര്ഷം ചെറുകിട ഇടത്തരം മേഖലകളെയും
സ്റ്റാർട്ടപ്പുകളെയും കേന്ദ്രികരിച്ചാണ് വായ്പ അനുവദിച്ചത്. അതുവഴി
ആ മേഖലയിൽ കെ എഫ് സിയുടെ ചരിത്രത്തിലെ
ഏറ്റവും ഉയർന്ന വായ്പയായ 1877 കോടി രൂപ
നൽകാൻ കഴിഞ്ഞു.
കോവിഡ് മൂലം MSME-കൾ നേരിടുന്ന സമ്മർദ്ദം കണക്കിലെടുത്ത്
കോർപ്പറേഷൻ കഴിഞ്ഞ വർഷം പലിശ നിരക്ക് കുറച്ചിരുന്നു.
കോവിഡിന്റെ രണ്ടാം തരംഗം മൂലമുണ്ടായ പ്രതിസന്ധി കാലത്തു ,
MSME, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലെ ഉപഭോക്താക്കൾക്ക്
20% അധിക വായ്പയും നൽകുകയുണ്ടായി.

26 സ്റ്റാർട്ടപ്പ്കൾക്കായി 27.60 കോടി രൂപ യാതൊരു ഈടും ഇല്ലാതെ
വായ്പയായി നൽകി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന
പദ്ധതിയിൽ 1969 വ്യവസായങ്ങൾക്കു 5% പലിശയിൽ ഒരു കോടി
രൂപ വരെ വായ്പ അനുവദിച്ചു.
2021-22 സാമ്പത്തിക വർഷത്തിൽ സ്‌കോച്ച് ദേശീയ അവാർഡ് 2022,
സേവന വ്യവസായങ്ങൾക്കുള്ള ഫാക്റ്റ് എം‌കെ‌കെ നായർ
മെമ്മോറിയൽ ബെസ്റ്റ് പ്രൊഡക്‌ടിവിറ്റി പെർഫോമൻസ് അവാർഡ്,
ഹോസ്പിറ്റാലിറ്റി സെക്ടറിനുള്ള മെട്രോ ഫുഡ് ബെസ്റ്റ് ഫിനാൻഷ്യൽ
സർവീസ് പ്രൊവൈഡർ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും
അംഗീകാരങ്ങളും കെഎഫ്‌സി നേടി.
കെ‌എഫ്‌സി അതിന്റെ വായ്പ ആസ്തി 10000 കോടി രൂപയാക്കി
ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സാങ്കേതികവിദ്യ
അടിസ്ഥാനമാക്കിയുള്ള വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു സഞ്ജയ്
കൗൾ കൂട്ടിച്ചേർത്തു. മുൻനിര കോർ ബാങ്കിംഗ്
സൊല്യൂഷനുകളിലൊന്നായ (സിബിഎസ്) ഫിനാക്കിളിലേക്ക് ഈ വർഷം
കെഎഫ്‌സി മാറും. ലോൺ ഒറിജിനേഷൻ സിസ്റ്റം (LOS) വഴി മുഴുവൻ
വായ്പ നടപടികൾ ഡിജിറ്റലൈസ് ചെയ്യും. ഒരു ബാങ്കുമായി
സഹകരിച്ച് കെഎഫ്‌സി ഒരു വെർച്വൽ പ്രവർത്തന മൂലധന പദ്ധതി
അവതരിപ്പിക്കും.

Back to top button
error: