NEWS

കൊല്ലം റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും;290 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് റയിൽവെ

290 കോടി രൂപ ചിലവാക്കി കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നു. രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തിരഞ്ഞെടുത്ത 21 സ്റ്റേഷനുകളിലൊന്നാണ് കൊല്ലം.290 കോടി രൂപയുടെ
പദ്ധതികളാണ് നടപ്പാക്കുന്നത്.ഇതിനായി കരാർ ക്ഷണിച്ചു.
കമേഴ്സ്യൽ കോംപ്ലക്സ്, പ്ലാറ്റ്ഫോമുകൾക്കു മുകളിലായി കോൺകോഴ്സ് ഏരിയ, എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും ലിഫ്റ്റ്, എസ്കലേറ്റർ,  പ്ലാറ്റ് ഫോമിന് മുകളിൽ വിശാലമായ ഹാൾ, അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും പ്രത്യേകം പ്രത്യേകം വഴികൾ… തുടങ്ങി അനവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർമ്മാണ പ്രവർത്തനങ്ങൾ റെയിൽവേ നേരിട്ടാണ് നടത്തുന്നത്.2023ന് മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണു ലക്ഷ്യം.
വികസന പദ്ധതി ഇങ്ങനെ
  3 നിലകൾ ഉള്ള അത്യാധുനിക ടെർമിനൽ ബിൽഡിംഗ് . സെക്കന്റ് എൻട്രി പോയിന്റിലും പുതിയ ബിൽഡിംഗ്
  6 നിലകൾ ഉള്ള കൊമേർഷ്യൽ കോംപ്ലക്സ്
  ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ട്
  വിപുലമായ ഓഫീസ് സംവിധാനംആധുനിക ബുക്കിംഗ്, റിസർവേഷൻ, ഇൻഫർമേഷൻ, എൻക്വയറി സെന്ററുകൾ
  യാത്രക്കാർക്ക് വിശ്രമിക്കാനും വാഹന പാർക്കിംഗിനും കൂടുതൽ സൗകര്യംപാഴ്സൽ ഓഫീസ് കോംപ്ലക്സ്
  പാഴ്സൽ ഓഫീസ് കോംപ്ലക്സ്പ്രധാന കവാടത്തിൽ ആർച്ച്, ചുറ്റുമതിൽ നിർമ്മാണം
  അപ്രോച്ച് റോഡുകളുടെ നവീകരണം
  എൽ.ഇ.ഡി ബോർഡുകൾ
  എല്ലാ പ്ലാറ്റ് ഫോമിലും കോച്ച് പൊസിഷൻ ബോർഡുകൾ
  കൂടുതൽ റസ്റ്റോറന്റുകൾ
  ടോയ്‌ലെറ്റ് കോംപ്ലക്സ്
  എ.ടി.എം സെന്ററുകൾ
  ടിക്കറ്റ് പരിശോധകർക്കായി വിശ്രമമുറികൾ

Back to top button
error: