മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നി ന്ന് ഈ മാസം കൂടുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങും.
അബുദാബിയിലേക്ക് ഇന്നു മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും.
ആഴ്ചയില്‍ മൂന്നു ദിവസമാണ് സര്‍വീസ്. ഉച്ചയ്ക്ക് 1.35 ന് കണ്ണൂരില്‍നിന്നു പുറപ്പെട്ട് പ്രാദേശിക സമയം 4.05 ന് അബുദാബിയിലെത്തും. എയര്‍ഇന്ത്യ എക്സ്പ്രസ് 24 മുതല്‍ എല്ലാ വെള്ളിയാഴ്ചയും മസ്കറ്റിലേക്ക് സര്‍വീസ് നടത്തും.
തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ നിലവില്‍ നടത്തുന്ന സര്‍വീസിന് പുറമെയാണിത്. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഗോ ഫസ്റ്റും (ഗോ എയര്‍) മസ്കറ്റിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

ബംഗളൂരുവിലേക്ക് ഇന്‍ഡിഗോയുടെ അധിക സര്‍വീസ് ഇന്നു മുതല്‍ തുടങ്ങും. 150 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന എയര്‍ബസ് എ 320 വിമാനമാണ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തുക.
ബംഗളൂരുവിലേക്ക് നിലവില്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. 80 പേര്‍ക്ക് യാത്രചെയ്യാവുന്ന എടിആര്‍-72 വിമാനമാണ് സര്‍വീസിന് ഉപയോഗിച്ചുവരുന്നത്.
ഇതോടെ കണ്ണൂര്‍- ബംഗളൂരു സെക്ടറില്‍ ആഴ്ചയില്‍ 13 സര്‍വീസുകളാകും.

ഏപ്രിലിലെ കണക്ക് പുറത്തുവന്നപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട് . 34,925 പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്രചെയ്തത്. മാര്‍ച്ചില്‍ 31,668 ആഭ്യന്തര യാത്രക്കാരായിരുന്നു.
അതേസമയം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ മാര്‍ച്ച് മാസത്തേക്കാള്‍ 11,722 യാത്രക്കാരുടെ കുറവാണുണ്ടായത്. 52,409 പേരാണ് ഏപ്രിലില്‍ കണ്ണൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്ര ചെയ്തത്.

വന്ദേഭാരത്, എയര്‍ബബിള്‍ ക്രമീകരണത്തില്‍നിന്ന് വേനല്‍ക്കാല ഷെഡ്യൂളിലേക്ക് മാറിയപ്പോള്‍ സര്‍വീസുകള്‍ കുറഞ്ഞതാണ് യാത്രക്കാര്‍ കുറയാനിടയാക്കിയത്.കൂടു തൽ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.