ചാലക്കുടിയിൽ വിദ്യാർഥിനിയെ രണ്ടംഗ സംഘം മർദിച്ചതായുള്ള പരാതി വ്യാജമെന്ന് പോലീസ്. മർദനത്തിനുശേഷം കുട്ടിയുടെ തലമുടിയും മുറിച്ചെന്ന പരാതിയും വ്യാജമാണ് പോലീസ് പറഞ്ഞു.
മുടി മുറിച്ചത് കൂട്ടുകാരിയെന്ന് പെണ്കുട്ടി സമ്മതിച്ചു. വീട്ടിൽനിന്ന് ശകാരം ഭയന്നാണ് മർദനമേറ്റന്ന് പരാതി നൽകിയതെന്നും പോലീസ് പറഞ്ഞു. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് പരാതി ഉന്നയിച്ചത്. സംഭവത്തിൽ കൊരട്ടി പോലീസാണ് അന്വേഷണം നടത്തിയത്.