ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടുപന്നിയെ നിയമാനുസൃതമായി കുരുക്കിട്ടു പിടിച്ചും കൊല്ലാനും അനുമതി. വിഷപ്രയോഗം, സ്ഫോടക വസ്തു പ്രയോഗം, വൈദ്യുതാഘാതമേൽപ്പിക്കൽ എന്നിവയൊഴികെ മറ്റു മാർഗങ്ങലിലൂടെ കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകാമെന്നു വ്യക്തമാക്കി വനം പ്രിൻസിപ്പൽ സെക്രട്ടറി നേരത്തേ ഉത്തരവിറക്കിയിരുന്നു.
ഇതു പ്രകാരം കുരുക്കിട്ടു പിടിച്ചും കാട്ടുപന്നികളെ കൊല്ലാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മറ്റു മാർഗങ്ങൾ ഏതൊക്കെയാണെന്നു ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എന്നാൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുതിയ മാർഗരേഖയിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുത്തിയേക്കും.