സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഇന്ദ്രന്‍സിനും ‘ഹോം’ സിനിമയ്ക്കും പുരസ്കാരങ്ങള്‍ ഒന്നും ലഭിക്കാത്തതിനെതിരെ വിമര്‍ശനം ഉയരുന്നു.
ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ പ്രേക്ഷകര്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ജനഹൃദയങ്ങളില്‍ ഇന്ദ്രന്‍സാണ് മികച്ച നടനെന്നാണ് കമന്റുകള്‍.
‘ജനങ്ങള്‍ മനസ്സുകൊണ്ട് മികച്ച നടനുള്ള അവാര്‍ഡ് ഇന്ദ്രന്‍സ് ചേട്ടന് എപ്പോഴേ കൊടുത്തു കഴിഞ്ഞു. സര്‍ക്കാര്‍ കയ്യില്‍ കൊടുക്കുന്ന അവാര്‍ഡിനേക്കാളും ജനങ്ങള്‍ മനസില്‍ കൊടുക്കുന്ന അവാര്‍ഡ് തന്നെയാണ് വലുത്’, ‘ഒരു കലാകാരന് എന്ന നിലക്ക് മികച്ച നടനുള്ള അവാര്‍ഡ് ജനഹൃദയങ്ങളില്‍ അത് ഇന്ദ്രന്‍സ് എന്ന നടന് ആയിരിക്കും’, ‘ആര് തഴഞ്ഞാലും ജനഹൃദയങ്ങളില്‍ മികച്ച നടന് ചേട്ടനാണ്’ ഹോമിലെ ഇന്ദ്രന്‍സേട്ടനാണ് ജനങ്ങളുടെ അവാര്‍ഡ്.സത്യത്തില്‍ ഇന്ദ്രന്‍സ് ആയിരുന്നു ഈ പ്രാവ ശ്യത്തെ അവാര്‍ഡിന് അര്‍ഹന്‍. അവാര്‍ഡ് കിട്ടിയില്ലെങ്കിലും ജനമനസുകളില്‍ അദ്ദേഹം തന്നെ മികച്ച നടന്’ എന്നിങ്ങനെയാണ് പ്രേക്ഷകര്‍ പ്രതികരിച്ചിരിക്കുന്നത്.
ഇന്ദ്രന്‍സിന് പുരസ്ക്കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഷാഫി പ റംസിലും ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഹോമിലെ ഇന്ദ്രന്‍സിന്റെ കഥാപാത്രം പങ്കുവച്ചായിരുന്നു ഷാഫിയുടെ വിമര്‍ശനം.
പുരസ്കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ഹോം’ സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഷാഫിയുടെ പോസ്റ്റ്.
അതേസമയം പുരസ്കാരം കിട്ടാത്തതില്‍ തനിക്ക് യാതൊരുവിധ അതൃപ്തിയുമില്ലെന്ന് ഇന്ദ്രന്‍സ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത കൂട്ടുകാര്‍ക്കും സിനിമകള്‍ക്കും പുരസ്ക്കാരം ലഭിച്ചതില്‍ സന്തോഷമാണുള്ളതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ചലച്ചിത്ര അവാര്‍ഡ് ലഭിക്കണമെന്നില്ലെന്നും ജനങ്ങള്‍ നല്കിയ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡെന്നും ഇന്ദ്രന്‍സ് അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പായി പ്രതികരിച്ചിരുന്നു.