KeralaNEWS

കൊയിലാണ്ടിയിൽ അമ്മയും മകനും ആത്മഹത്യ ചെയ്തു

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് പെരുവട്ടൂരില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ ഇല്ലത്ത്താഴെ പ്രസന്ന (60) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ സന്ധ്യക്ക് 6 മണിയോടെയാണ് സംഭവം.

സമീപ വീട്ടിലെ ഒരു സ്ത്രീയാണ് ആദ്യം കണ്ടത്. സാധാരണ പുറത്തുകാണുന്ന ഇവരെ രാവിലെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് വീടിന്‍റെ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. രണ്ട് മുറികളിലായിട്ടാണ് ഇവരെ കണ്ടെത്തിയത്. നാട്ടുകാരേയും പൊലീസിനേയും ഉടന്‍ വിവരമറിയിക്കുകയായിരുന്നു.

Signature-ad

ടൈല്‍സിന്‍റെ പണിക്കാരനായ പ്രശാന്തിന് കുറച്ച്‌ ദിവസം മുമ്പുണ്ടായ അപകടത്തില്‍ കൈക്ക് പരിക്കേറ്റിരുന്നു. പ്രശാന്തിന് ചില മാനസിക പ്രയാസങ്ങള്‍ ഉള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം. പരേതനായ അശോകന്‍റെ ഭാര്യയാണ് പ്രസന്ന. മറ്റൊരു മകന്‍ പ്രശോഭ് നേരത്തെ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.

Back to top button
error: