കോട്ടയം: കോട്ടയം റെയിൽവേസ്റ്റേഷനിൽ എത്തിയാൽ യാത്രക്കാർക്ക് ട്രെയിനിൽ കയറി പറ്റാൻ നായ്ക്കളുടെ അനുമതി വേണം. ഒന്നും രണ്ടും അല്ല ഇവിടെ നായ്ക്കൾ. ഒരു പറ്റം തന്നെ ഉണ്ട്. സ്റ്റേഷനിൽ എത്തിയാൽ വായ്ക്കുരവ ഇട്ടു സ്വീകരിക്കുന്നത് ശ്വാന ഗണങ്ങൾ ആണ്. നായ്ക്കളെ കണ്ടു കുട്ടികളും സ്ത്രീകളും പരക്കം പായുന്നത് കാണാം.ആര് ചോദിക്കാൻ ആര് ആരോട് പറയാൻ? ഇത് ഇവിടുത്തെ മാത്രം സ്ഥിതി അല്ലല്ലോ. കേരളം ഒട്ടാകെ എടുത്താലും സ്ഥിതി വ്യത്യസ്തമല്ല.
ബസ് സ്റ്റേഷൻ, കംഫർട് സ്റ്റേഷൻ, നാൽ ക്കവലകൾ എന്ന് വേണ്ട മനുഷ്യന് സ്വസ്ഥമായി സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ ആണ് ഇവറ്റകളുടെ പെറ്റു പെ രുകൽ. എവിടെയെങ്കിലും ആരെയെങ്കിലും നായ കടിച്ചു എന്നുകേട്ടാൽ ചില നടപടികൾ പേരിനു. പിന്നെ എല്ലാം പഴയ പടി.വിദേശീയരും, സ്വാദേശീയരുമായി ലക്ഷകണക്കിന് ആളുകൾ എത്തുന്ന ഇടമാണ് കേരളം. എന്ത്കൊണ്ട് തെരുവ് നായ്ക്കളുടെ പ്രജനനം തടയാൻ ശക്തമായ നടപടി തദ്ദേശ സ്ഥാപനങ്ങൾ എടുക്കുന്നില്ല? വാഹന യാത്രികർ നായ ഇടിച്ചു വീണ് പരിക്കേൽക്കുകയോ, മരണപ്പെടുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ് എന്ന കാര്യം കൂടി ഓർമിക്കേണ്ടതാണ്.
നാട് നന്നാക്കാൻ ഏല്പിച്ചവർ സ്വയം നന്നാകാൻ ഉള്ള തിരക്കിൽ ഇത്തരം കാര്യങ്ങൾക്കു കൂടി പരിഹാരം കാണേണ്ടതല്ലേ!?