IndiaNEWS

അസമില്‍ പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തകന്‍റെ പുറത്തേറി യാത്ര ചെയ്ത് ബിജെപി എംഎല്‍എ

അസമില്‍ പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തകന്‍റെ പുറത്തേറി യാത്ര ചെയ്ത് ബിജെപി എംഎല്‍എ. കാല്‍പാദം മുങ്ങുന്ന മ‍ഴവെള്ളത്തില്‍ തൊടാതിരിക്കാനാണ് സിബു മിശ്ര എംഎല്‍എ രക്ഷാപ്രവര്‍ത്തകന്‍റെ തോളിലേറിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനവുമുയരുന്നുണ്ട്.അസമിലെ ഹോജെയില്‍ പ്രളയബാധിത പ്രദേശത്ത് കെടുതികള്‍ വിലയിരുത്താനെത്തിയ ബിജെപി എംഎല്‍എ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി യാത്രചെയ്തത് വിവാദത്തിലാവുകയാണ്. ലുംഡിങ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിബു മിശ്രയ്ക്കെതിരേയാണ് വിമർശനമുയരുന്നത്. പാദത്തിനു മുകളില്‍ മാത്രം വെള്ളമുള്ള സ്ഥലത്താണ് രക്ഷാപ്രവര്‍ത്തകന്റെ തോളിലേറി സിബു മിശ്ര സഞ്ചരിക്കുന്നത്.

 

Signature-ad

ഏതാനും ചുവടുകള്‍ മാത്രം ദൂരത്തുള്ള ബോട്ടിലേക്കായിരുന്നു സിബു മിശ്രയുടെ യാത്ര. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സിബു മിശ്രയ്ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. നേരത്തെ ചെന്നൈ നഗരത്തിലുണ്ടായ പ്രളയത്തില്‍ തമി‍ഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ ഫോട്ടോഷൂട്ടും വിവാദത്തില്‍ പെട്ടിരുന്നു.

Back to top button
error: