പണപ്പെരുപ്പം കുതിച്ചുയരുന്നതിനിടെ വീണ്ടും പാചകവാതക വില വര്‍ധന. ഈ മാസം ഇത് രണ്ടാം തവണയാണ് കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 3.50 രൂപയും, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് എട്ടു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഈ മാസം ആദ്യം ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും, വാണിജ്യ എല്‍പിജി സിലിണ്ടറിന് 102.50 രൂപയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു.
പുതിയ വില വര്‍ധനയോടെ കൊച്ചിയില്‍ 14.6 കിലോഗ്രാം സിലിണ്ടറിന് 1,010 രൂപയോളം വില വരും. സംസ്ഥാനത്ത് മിക്ക ഇടങ്ങളിലും സസിലിണ്ടറുകള്‍ വീട്ടിലെത്തിമ്പോള്‍ 1,100 രൂപയോളം ചെലവ് വരും. വാണിജ്യ സിലിണ്ടറുകള്‍ക്ക് കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,370 രൂപയോളം ചെലവ് വരും. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധന കമ്യൂണിറ്റി കിച്ചണുകളുടേയും, ഹോട്ടലുകളുടേയും മറ്റും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. കൂടാതെ പണപ്പെരുപ്പം വീണ്ടും കുതിക്കാനും വഴിവയ്ക്കും. ആഗോള എണ്ണവില കുതിച്ചിട്ടും രാജ്യത്ത് സര്‍ക്കാര്‍ സമ്മര്‍ദം മൂലം എണ്ണക്കമ്പനികള്‍ പെട്രോള്‍- ഡീസല്‍ വില ഉയര്‍ത്തുന്നില്ല.
ഇതാണ് പാചക വാതക വിലവര്‍ധനയിലേക്കു നയിച്ചത്. എണ്ണവിലക്കയറ്റം കമ്പനികളെ ശ്വാസം മുട്ടിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ധനവില നിര്‍ണയ അധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും രാജ്യത്തെ റീട്ടെയില്‍, മൊത്ത പണപ്പെരുപ്പം എട്ടു വര്‍ഷത്തെ ഉയരങ്ങള്‍ താണ്ടിയ സാഹചര്യത്തില്‍ ഇന്ധനവിലയില്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ട്. ഇന്ധനവില വീണ്ടും കൂടിയാല്‍ പണപ്പെരുപ്പം കുതിച്ചുയരും. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ ദിവസം ആര്‍ബിഐ അപ്രതീക്ഷിത ഇടപെടലിലൂടെ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.