ബെവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിന് പുതിയ മദ്യവിൽപ്പനശാലകൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. എത്ര മദ്യവിൽപ്പനശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല.
പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബിവ്റിജസ് ഷോപ്പുകൾ തുറക്കുമെന്നാണ് ബെവ്കോ അധികൃതർ സൂചിപ്പിക്കുന്നത്. നേരത്തെ പൂട്ടിപോയ ഷോപ്പുകളാണ് ഇതിൽ കൂടുതലും. ഇക്കാര്യത്തിൽ പരിശോധനകൾക്കുശേഷമേ അന്തിമ തീരുമാനം എടുക്കൂ.
ദേശീയ–സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപ്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്.