കെ റെയിൽ കല്ലിടൽ നിർത്തി ഉത്തരവിറക്കിയ നടപടി സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉപതെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ട് കഴിഞ്ഞപ്പോൾ കല്ലിടൽ നിർത്തിയെന്നും സതീശൻ പരിഹസിച്ചു.
കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി റവന്യൂ വകുപ്പാണ് ഉത്തരവ് ഇറക്കിയത്. കെ റെയില്‍ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലായിരുന്നു നടപടി.
സാമൂഹികാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. സര്‍വെകള്‍ക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.