NEWS

മഴക്കാലത്തെ ഡ്രൈവിങ്; വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഴക്കാലത്തെ ഡ്രൈവിംഗിനിടെ ഡ്രൈവറുടെ കാഴ്ചക്ക്  തടസ്സമാകുന്ന സംഗതികൾ അപകടത്തിന് കാരണമാകാറുണ്ട്. വൈപ്പർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.കനത്ത മഴയുള്ളപ്പോൾ ഹെഡ്​ലൈറ്റിട്ട്​ വാഹനം ഓടിക്കാൻ ശ്രമിക്കുക.
 വലിയ വാഹനങ്ങളുടെ തൊട്ട്​ പിറകിൽ വാഹനമോടിച്ചാൽ ഇവയുടെ ടയറുകളിൽ നിന്ന്​ ചെളി തെറിച്ച്​ കാഴ്​ചക്ക്​ പ്രശ്​നമുണ്ടാക്കും. അതുകൊണ്ട്​ വലിയ വാഹനങ്ങളിൽ നിന്ന്​ നിശ്​ചിത അകലം പാലിച്ച്​ മാത്രം വാഹനം ഓടിക്കുക. വളവുകൾ സൂക്ഷിച്ച്​ തിരിയുക. അമിതവേഗത മഴക്കാലത്ത്​ അപകടങ്ങൾ ക്ഷണിച്ച്​ വരുത്തും. മഴക്കാലത്ത്​ റോഡിൽ നാം പ്രതീക്ഷിക്കുന്ന  ഗ്രിപ്പ്​ കിട്ടതാകുന്നതോടെ ബ്രേക്ക് ചവിട്ടിയാലും വാഹനം മുന്നോട്ടു നീങ്ങുന്നതിനിടയാകും.

Back to top button
error: