ക്രിസ്തുമസ് ആഘോഷത്തിനിടെ ഡിസംബര്‍ അവസാന വാരത്തോടെയാണ് ക്രിസ്തീയ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന തരത്തില്‍ ഇയാളുടെ വീഡിയോ പുറത്തുവന്നത്. ക്രിസ്തുമസ് നിന്ദ്യമാണെന്നും യേശുക്രിസ്തു അവിഹിതത്തില്‍ ജനിച്ച പുത്രനാണെന്നും വരെ വീഡിയോയിലൂടെ ഇയാള്‍ പറഞ്ഞിരുന്നു. ക്രിസ്തുമസ് ആഘോഷിക്കരുതെന്നും ആശംസാ കാര്‍ഡുകള്‍ അയയ്ക്കരുതെന്നും ആശംസ അര്‍പ്പിക്കരുതെന്നും താക്കീത് നല്‍കുകയും ചെയ്തു.
ഇതിന്റെ വീഡിയോകള്‍ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഇടപ്പാള്‍ ആസ്ഥാനമായുളള മസ്ജിദ് തൗഹീദിന്റെ സമൂഹമാദ്ധ്യമപേജിലൂടെ വീഡിയോകള്‍ ഇവര്‍ പ്രചരിപ്പിക്കുന്നുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഉളിക്കല്‍ പോലീസ് സ്റ്റേഷനിലും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലുമായി രണ്ട് പരാതികളാണ് നിലവിലുളളത്. അരുണ്‍ തോമസ് ആണ് ഉളിക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എറണാകുളം പോലീസ് സ്റ്റേഷനില്‍ കെവിന് പീറ്ററും പരാതി നല്കി.രണ്ട് പരാതികളിലും നടപടിയെടുത്തിട്ടില്ല.