പത്തനംതിട്ട : ഒരു മണിക്കൂറിനുള്ളില്‍ രണ്ട് അപകടങ്ങളിലായി നാല് പേര്‍ മുങ്ങി മരിച്ചത് നാടിനെ നടുക്കി.പത്തനംതിട്ടയിലാണ് സംഭവം. മല്ലപ്പള്ളി ടൗണിനടുത്ത് മണിമലയാറ്റിലും കൈപ്പട്ടൂര്‍ – തുമ്ബമണ്‍ റോഡിന് സമീപത്തായി അച്ചന്‍കോവിലാറ്റിലുമാണ് നാല് പേര്‍ മുങ്ങിമരിച്ചത്.
ബന്ധുവീട്ടില്‍ ചടങ്ങിനെത്തിയ തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തികും (16), ശബരിയുമാണ് (15) ഇന്നലെ വൈകിട്ട് മൂന്നരയോടെ മല്ലപ്പള്ളിക്ക് സമീപം മണിമലയാറ്റിലെ കയത്തില്‍ പെട്ട് മരിച്ചത്.
വൈകിട്ട് നാലരയോടെയായിരുന്നു തുമ്ബമണ്‍ റോഡിന് സമീപത്തായുള്ള കടവില്‍ കുളിക്കാനിറങ്ങിയ അടൂര്‍ ഏനാത്ത് സ്വദേശികളായ വിശാഖും (20) സുധീഷും (25) അച്ചൻകോവിലാറ്റിലെ ചുഴിയില്‍ പെട്ട് മരിച്ചത് പുറമേ വലിയ ഒഴുക്ക് കാണാത്ത പ്രദേശത്ത് ബന്ധുവായ അരുണിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇരുവരും വെള്ളത്തില്‍ താഴുന്നത് കണ്ട് അരുണ്‍ ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.തുടവന്ന് വിവരം അറിയിച്ചതനുസരിച്ച് പത്തനംതിട്ട യൂണിറ്റ് അഗ്നി രക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്കൂബാ ഡൈവിംഗ് ടീം നദിയിലിറങ്ങി രണ്ടു പേരെയും കരയ്ക്കെടുത്തെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.