കോട്ടയം: പാതയിരട്ടി പ്പിക്കല് പൂര്‍ത്തിയാകുന്നതോ ടെ കോട്ടയം റെയില്‍വേ സ്റ്റേഷനും പുതിയ മുഖം. നാഗമ്പടത്ത് എംസി റോഡില്‍നിന്നും സ്റ്റേഷനിലേക്ക് പ്രവേശിക്കാം. ഇവിടെ രണ്ടാം കവാടം വരുകയാണ്. ഡിസംബര്‍ മാസത്തോടെ ഇതു പൂര്‍ത്തിയാകും. അഞ്ചു പ്രധാന പ്ലാറ്റ്ഫോമുകളും മെമു ട്രെയിനുകള്‍ക്കായി ചെറിയ പ്ലാറ്റ്ഫോമും നിലവില്‍വരും.
കോട്ടയം യാര്‍ഡിന്റെ ഭാഗമായുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ഇനി പാളം ഇടാനുള്ളത്. ചിങ്ങവനത്തുനിന്നും മുട്ടമ്പലം വരെയും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നും ഏറ്റുമാനൂര്‍വരെ യും പുതിയ പാളമിട്ടുകഴിഞ്ഞു.കോ ട്ടയം സ്റ്റേഷനോടു ചേര്‍ന്നുള്ള തുരങ്കത്തിനു സമീപമുള്ള ലൈനിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ് .കോട്ടയം പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ലൈന്‍ ബന്ധിപ്പിക്കലും സിഗ്നല്‍ മാറ്റവും ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്നത്.28ന് പുതിയ പാളം വഴി ട്രെയിന്‍ ഓടിത്തുടങ്ങും.
പാതയിരട്ടിപ്പിക്ക ലിന്റെ ഭാഗമായി ജില്ലയില്‍ ഏറ്റവും നീളം കൂടിയ റെയില്‍വേ പാലവും യാഥാര്‍ഥ്യമായി.കൊ ടൂരാറിനു കുറുകെ 610 മീറ്റര്‍ നീളത്തിലാണ് പുതിയ പാലം. മുട്ടന്പലത്ത് ലെവല്‍ ക്രോസിനു പകരം അടിപ്പാതയും നിര്‍മിച്ചിട്ടുണ്ട്.
പാതയിരട്ടിപ്പിക്ക