കുമരകം
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് വില്ലേജ് ഏതെന്ന് ചോദിച്ചാൽ കുമരകം ആണെന്ന് പറയാം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റർ അകലെയായാണ് കുമരകം സ്ഥിതി ചെയ്യുന്നത്. കായല്‍ നികത്തിയെടുത്ത കേരളത്തിലെ കൃഷിയിടങ്ങളാണ് കുമരകത്തിന്റേ ഏറ്റവും വലിയ പ്രത്യേകത. സമുദ്ര നിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിന്റെ നെതർലാൻഡ് എന്നും അറിയപ്പെടുന്നു.
കുമ്പളങ്ങി
കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. വികസനകാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള കേരള ഗ്രാമമാണ് കുമ്പളങ്ങി ടൂറിസം വില്ലേജ്. കുമ്പളങ്ങിയിലെ കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രൊജക്ട് അഖിലേന്ത്യ തലത്തില്‍ പ്രശസ്തി നേടിയതും ഇത്തരത്തില്‍ ഇന്ത്യയിലെ ആദ്യത്തേതുമാണ്. മനോഹരമായ പ്രകൃതിക്കാഴ്ചകളാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജിന്റെ ഒരു പ്രധാന പ്രത്യേകത.
കുട്ടനാട്
ആലപ്പുയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുട്ടനാണ്. നെല്‍കൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ താണുനില്ക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. സമുദ്രനിരപ്പില്‍ നിന്നും താഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം, ഒപ്പം ജനപ്രിയമായ ഒരു വിനോദസഞ്ചാരകേന്ദ്രംകൂടിയാണിത്. പമ്പ, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവ കുട്ടനാട്ടിലൂടെയൊഴുകുന്നു. ജലത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലമാണിത്. തോണികളില്‍ പച്ചക്കറികളും പലചരക്കും വില്‍ക്കുന്ന കച്ചവടക്കാരെ ഇവിടെ മാത്രമേ കാണാന്‍ കഴിയൂ. ജലയാത്രയാണ് കുട്ടനാട്ടിലെ പ്രധാന വിനോദങ്ങളിലൊന്ന്.
ഏഴാറ്റുമുഖം
എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 11 കിലോമീറ്ററും എറണാകുളത്ത് നിന്ന് 40 കിലോമീറ്ററും അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏഴ് നദികൾ കൂടിച്ചേരുന്ന സ്ഥലമായതിനാലാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേര് ലഭിച്ചത്.
ആക്കുളം
ആക്കുളം ലേക്കിന്റെ കരയിലായാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്. വേളി കായലിന്റെ ഭാഗമായാണ് ആക്കുളം ലേക്ക് കടലില്‍ ചേരുന്നത്. വാട്ടര്‍ സ്പോര്‍ട്സുകളും, നീന്തലും ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ട് ആക്കുളം ലേക്കില്‍. തിരുവനന്തപുരം നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് ആക്കുളം ലേക്ക് സ്ഥിതിചെയ്യുന്നത്. മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ആക്കുളം ലേക്കും പരിസരപ്രദേശങ്ങളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. തണുത്ത കാറ്റേറ്റുകൊണ്ട് ഒരു ബോട്ടിംഗാണ് ആക്കുളം ലേക്കിലേക്കെത്തുന്ന സഞ്ചാരികളുടെ ഹൈലൈറ്റ്.
പൂവാർ
കേരളത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് വിവിധ സംസ്കാരങ്ങള്‍ ചേര്‍ന്ന മണ്ണാണ്. സംഗീതവും ക്ഷേത്രങ്ങളുെം നിറഞ്ഞ പാലക്കാടന്‍ ഗ്രാമങ്ങള്‍ തനിഗ്രാമീണത തുളുമ്പി നില്ക്കുന്ന സ്ഥലങ്ങളാണ്.
പരമ്പരാഗത ഗ്രാമമാണ് കൽപ്പാത്തി.പാലക്കാടിന്റെ നിഷ്കളങ്കതയിൽ ചാർത്തിയ ഭസ്മക്കുറി പോലെ വിശുദ്ധമാണ് അവിടുത്തെ അഗ്രഹാരങ്ങൾ. നൂറ്റാണ്ടിലേറെ പഴക്കമുള്ള വീടുകളാണ് കൽപ്പാത്തിയുടെ ഐശ്വര്യം.ഗ്രാമത്തിനു കുറുകെയണിഞ്ഞ പൂണൂൽ പോലെ പുഴയൊഴുകുന്ന കൽപ്പാത്തിയുടെ പ്രഭാതങ്ങളും സായാഹ്നങ്ങളും ഒരിക്കലും മറക്കാനാവാത്ത കാഴ്ചയാണ്.
കാന്തല്ലൂർ
കേരളത്തിന്റെ കാശ്മീർ എന്ന അറിയപ്പെടുന്ന ഒരു ഗ്രാമമാണ് കാന്തല്ലൂർ. കീഴന്തൂർ
പുള്ളുപാടമെന്ന പ്രകൃതി മനോഹരമായ ഗ്രാമത്തെപ്പറ്റി തൃശ്ശൂരിന് പുറത്ത് അധികമാരും കേട്ടിരിക്കാൻ വഴിയില്ല.ഒരു കൊച്ചുഗ്രാമമാണ് പുള്ളുപാടം.പൂരം നടക്കുന്ന മൈതാനത്തിന്റെ 12 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് പുള്ളുപാടം സ്ഥിതി ചെയ്യുന്നത്.
അടവി
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര ഗ്രാമമാണ് അടവി.കല്ലാർ നദിയുടെ തീരത്തായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
അടവിയിലെ പ്രധാന ആകർഷണം കുട്ടവഞ്ചി സവാരി, കല്ലാർ നദിയുടെ തീരത്ത് മരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാംബൂ ഹട്ട്,മണ്ണീറ വെള്ളച്ചാട്ടം എന്നിവയാണ്.
ധർമ്മടം
കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോള്‍, തലശ്ശേരി എത്തുന്നതിന് നാലു കിലോമീറ്റര്‍ മുന്‍പ് നിങ്ങള്‍ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തും. ധര്‍മ്മടം എന്നാണ് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ആ സ്ഥലത്തിന്റെ പേര്. അവിടെ നിന്ന് അറബിക്കടലിലേക്ക് നോക്കിയാല്‍, ഒരു നൂറു മീറ്റര്‍ അകലെയായി ഒരു കൊച്ചു ദ്വീപ് കാണാം ധര്‍മ്മടം തുരുത്താണ് അത്.
അഞ്ചരക്കണ്ടി പുഴയുടെ ഇരുശാഖകൾക്കും അറബികടലിനും ഇടയിൽ ഒരു ദ്വീപ് പോലെ സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു പ്രദേശമാണിത്.
നിലമ്പൂർ
മലപ്പുറം ജില്ലയിലാണ് നിലമ്പൂര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ തേക്ക് മ്യൂസിയം ഏറെ പ്രശസ്തമാണ്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. ആഢ്യന്‍പാറ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.
റാണിപുരം
കാസര്‍കോട് ജില്ലയുടെ മലയോരപ്രദേശത്താണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കാസര്‍കോടില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ സ്ഥലം.ഏത് സമയവും സന്ദര്‍ശിക്കാന്‍ പറ്റുന്ന സുന്ദരമായ കാലവസ്ഥ റാണിപുരത്തിന്റെ പ്രത്യേകതയാണ്.