തൃക്കാക്കര: ആം ആദ്മി പാർട്ടി തൃക്കാക്കരയിൽ മത്സരത്തിനില്ലെന്ന് അറിയിച്ചതോടെ പാർട്ടിയിലും കലാപക്കൊടി ഉയർന്നു.ആം ആദ്മിയുടെ കേരളത്തിലെ പ്രവർത്തകനും തൃക്കാക്കര സ്വദേശിയുമായ ജോർജ്ജാണ് നോമിനേഷൻ നൽകി സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.
ഇതൊരു വാശിയല്ലെന്നും 10 വർഷം ആം ആദ്മി പാർട്ടിയെ തോളിലേറ്റി നടന്നതിൻ്റെ ക്ലൈമാക്സാണ് ഇതെന്നും ജോർജ്ജ് പറയുന്നു.