NEWS

കൊച്ചി-മസ്കറ്റ് റൂട്ടിൽ രാജ്യാന്തര സർവീസുമായി ഗോ എയർ; 16ന് ആരംഭിക്കും

കൊച്ചി :വിമാനകമ്പനിയായ ഗോ എയർ കൊച്ചിയിൽനിന്ന് ആദ്യ രാജ്യാന്തര സർവീസ് ആരംഭിക്കുന്നു.ഒമാനിലേക്കാണ് സർവീസ്.
തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി എട്ടിന് കൊച്ചിയിൽനിന്ന് യാത്ര തിരിക്കുന്ന വിമാനം.ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 4.20ന് തിരികെ കൊച്ചിയിലെത്തുന്ന വിധമാണ് സർവീസുകൾ.മേയ് 16ന് കൊച്ചിയിൽനിന്ന് ആദ്യ സർവീസ് ആരംഭിക്കും.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറഞ്ഞ യാത്രാനിരക്കിൽ സർവീസ് നടത്തുന്ന എയർലൈനാണ് ഗോഎയർ. നവംബർ 2015-നാണ് ഗോഎയർ പ്രവർത്തനങ്ങൾ ആരംഭിച്ചത്.വാഡിയ ഗ്രൂപ്പിന്റേതാണ് വിമാന കമ്പനി.

Back to top button
error: