പോലീസെന്ന പേരില്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് റിയല്‍ പോലീസ്
പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. പോലീസുദ്യോഗസ്ഥരുടെ പേരില്‍ ഫെയ്സ് ബുക്ക് അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് അതിലൂടെ സാമ്പത്തികം കൈക്കലാക്കുന്ന പുതിയ പദ്ധതിയുമായി തട്ടിപ്പുകാര്‍ രംഗത്ത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ് അറിയിച്ചു.
നിലവില്‍ ജോലി ചെയ്യുന്നതും, സര്‍വ്വീസില്‍ നിന്നും വിരമിച്ചതമുായ ഉദ്യോഗസ്ഥരുടെ പേരില്‍ ഫെയ്സ് ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കള്ളപ്പേരില്‍ ജനങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് പതിയെ ആണ് സംഘം സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പു രീതിയെക്കുറിച്ച് ചില ജില്ലകളില്‍ നിന്നും പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജിതമാക്കിയത്.
വളരെ അത്യാവശ്യമാണെന്നും അക്കൗണ്ടിലേക്കും പണം നിക്ഷേപിക്കാനുമാണ് സംഘം ആവശ്യപ്പെടുക. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ വിവിധ കമ്പിനികള്‍, മറ്റ് സ്വകാര്യ, സര്‍ക്കാര്‍ സര്‍വ്വീസുകളിലെ ഉദ്യോഗസ്ഥരുടെ പേരിലും തട്ടിപ്പു നടക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ മനസിലായത്.