NEWS

അമിത് ഷായുടെ സന്ദർശനത്തിനിടയിൽ ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയിൽ; കൊന്ന് കെട്ടിത്തൂക്കിയതെന്ന് ആരോപണം

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിൽ സന്ദർശനം നടത്തുന്നതിനിടെ ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ബിജെപി നേതാവ് അർജുൻ ചൗരസ്യയെ വെള്ളിയാഴ്ച രാവിലെയാണ് കൊൽക്കത്തയിലെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.എന്നാൽ ഇത് കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചു.അർജുനെ കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.
അതേസമയം സംഭവം ശരിയാണെന്നും ചെയ്തത് ബിജെപിക്കാരാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.അമിത് ഷായുടെ സന്ദർശനത്തിനിടയിൽ ബംഗാളിൽ ക്രമസമാധാനം തകർന്നു എന്ന് കാണിക്കുകയായിരുന്നു ലക്ഷ്യം.പക്ഷെ ചീറ്റിപ്പോയെന്നും അവർ വ്യക്തമാക്കി.
മരിച്ച അർജുൻ ചൗരസ്യ ബിജെപിയുടെ യുവജന സംഘടനയുടെ കൊൽക്കത്ത മേഖലാ വൈസ് പ്രസിഡന്റായിരുന്നു. അർജുനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുമ്പോൾ കാലുകൾ നിലത്ത് തട്ടുന്ന നിലയിലായിരുന്നു എന്ന് പോലീസും പറഞ്ഞു.സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: