IndiaNEWS

ലാൻഡിങിനിടെ സ്പൈസ് ജെറ്റ് വിമാനം ആകാശചുഴിയിൽപ്പെട്ടു

ദുർഗാപൂർ: ലാൻഡിങിനിടെ സ്പൈസ് ജെറ്റ് വിമാനം ആകാശചുഴിയിൽപ്പെട്ടു. മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റിന്റെ എസ്ജി–945 വിമാനമാണു ലാൻഡിങിനിടെ ആകാശചുഴിയിൽപ്പെട്ടത്.

ബാഗുകൾ വീണു ചില യാത്രക്കാർക്കു പരുക്കേറ്റിട്ടുണ്ട്. വിമാനം ദുർഗാപൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ദുർഗാപൂരിൽ എത്തിയ ഉടൻ യാത്രക്കാർക്ക് വൈദ്യസഹായം നൽകിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ സ്പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു.

Back to top button
error: