KeralaNEWS

സബ് കലക്ടർ അവതരിപ്പിച്ച തിരുവാതിരക്കളി, ഡപ്യൂട്ടി കലക്ടർ അവതരിപ്പിച്ച ഒപ്പനയും; അരങ്ങിലും ആവേശമായി കലക്ടർമാർ

കോഴിക്കോട്: ലാൻഡ് റവന്യു വകുപ്പ് റവന്യു ജീവനക്കാർക്കായി സംഘടിപ്പിച്ച കലോത്സവത്തിൽ കലാ മത്സരങ്ങളിൽ തിളങ്ങി ജീവനക്കാർ. ഭരതനാട്യം, തബല, ഓട്ടൻതുള്ളൽ, തിരുവാതിര, നാടോടി നൃത്തം, ഒപ്പന എന്നീ മത്സരങ്ങളിൽ ആവേശത്തോടെയാണ് ജീവനക്കാർ പങ്കെടുത്തത്.സബ് കലക്ടർ വി.ചെൽസാ സിനിയും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളിയും ഡപ്യൂട്ടി കലക്ടർ ഇ.അനിത കുമാരിയും സംഘവും അവതരിപ്പിച്ച ഒപ്പനയും മത്സരാർഥികളെ ആവേശത്തിലാക്കി.

തിരക്ക് പിടിച്ച ജോലിക്കിടയിൽ ഇത്തരം പരിപാടികൾ ജോലി ചെയ്യാൻ കൂടുതൽ ഊർജസ്വലത നൽകുമെന്നും പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ചെൽസാസിനി പറഞ്ഞു. ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ കെ.ഹിമ നാടോടിനൃത്തം (സിം​ഗിൾ) മത്സരത്തിൽ പങ്കെടുത്തു. വിവിധ ഇനങ്ങളിലെ മത്സര വിജയികൾ മേയ് അവസാനം തൃശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.

Back to top button
error: