ലളിതമായ ഭാഷയും സാധാരണ മനുഷ്യജീവിതത്തിലെ ലോലഭാവങ്ങളെ അളന്നെടുത്തുപയോഗിക്കുന്ന മനഃശാസ്ത്രപരമായ കഥാരൂപീകരണവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.
മുട്ടത്തു വര്‍ക്കി എന്ന തൂലികാ നാമത്തില്‍ എഴുതിത്തുടങ്ങിയ കെ എം. വര്‍ക്കി 81 നോവലുകള്‍, 16 ചെറുകഥാ സമാഹാരങ്ങള്‍, 12 നാടകങ്ങള്‍, 17 വിവര്‍ത്തനകൃതികള്‍, 5 ജീവചരിത്രങ്ങള്‍ എന്നിവയടക്കം നൂറ്റിമുപ്പതിലധികം കൃതികളുടെ രചയിതാവാണ്. സാധാരണക്കാരായ ജനങ്ങളെ വായനയിലേക്ക് അടുപ്പിച്ച ഒരു എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി ചെത്തിപ്പുഴയിൽ മുട്