KeralaNEWS

നടിയെ ആക്രമിച്ച കേസന്വേഷണം ശക്തമായി മുന്നോട്ട് പോകും; എഡിജിപി എസ്. ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസന്വേഷണം ശക്തമായി മുന്നോട്ട് പോകുമെന്നും, തന്‍റെ സ്ഥലംമാറ്റത്തെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്നും എഡിജിപി എസ്. ശ്രീജിത്ത്.  തുടരന്വേഷണം പ്രഖ്യാപിച്ചത് സർക്കാരാണ്. അന്വേഷണ സംഘത്തെ തീരുമാനിച്ചതും സർക്കാരാണ്. താൻ മാറുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പോലീസിൽ ആരും ഒറ്റയ്ക്ക് പണിയെടുക്കുന്നില്ല. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് ഒരു മാറ്റവുമില്ല. ഇക്കാര്യത്തിലെ അനാവശ്യ വിവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡബ്യുസിസിയുടെ ആശങ്ക പരിഹരിക്കപ്പെടും. തുടരന്വേഷണത്തിൽ ഡബ്യുസിസിക്ക് ഇക്കാര്യം ബോധ്യപ്പെടുമെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.

Back to top button
error: