തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്ത് ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേന കഴിഞ്ഞ വര്‍ഷം സ്വരൂപിച്ചത് 6.5 കോടി രൂപ. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചാണ് ഹരിത കര്‍മ്മ സേന ഈ വലിയ തുക നേടിയത്.
കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനയാണ്. ജില്ലയിലെ 70 ശതമാനം വീടുകളിലും ഹരിത കര്‍മ്മ സേനയുടെ സേവനം ലഭിച്ചു. തലസ്ഥാനമായ തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. 27 ശതമാനം വീടുകളില്‍ മാത്രമാണ് ജില്ലയില്‍ ഹരിത കര്‍മ്മസേനയുടെ സേവനം ലഭിച്ചത്.
വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്ന രീതിയിലാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം. ശേഖരിച്ച മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കാനും സംസ്‌കരിക്കാനും പ്രത്യേക കേന്ദ്രങ്ങളും ഹരിത കര്‍മ്മ സേനയ്‌ക്കുണ്ട്. ചെറിയ തുകയാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഇങ്ങനെ ഹരിത കർമ്മസേന ഈടാക്കുന്നത്.