തിരുവനന്തപുരം :കെഎസ്ആര്‍ടിസി യില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. പാലക്കാട് സിഗ്നല്‍ തെറ്റിച്ച് വന്ന ബസിടിച്ച് സീബ്രാലൈനില്‍ നിന്ന വീട്ടമ്മ മരിച്ച സംഭവത്തിലാണ് ഒരു ഡ്രൈവര്‍ക്ക് സസ്പെന്ഷന്.ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ പിഴവാണെന്ന് ആര്.ടി.ഒ വ്യക്തമാക്കി. ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് ലൈസന്‍സ് സസ്പെന്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.
പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് അന്വേഷണ വിധേയമായി സസ്പെന്റു ചെയ്ത മറ്റൊരാൾ. ബംഗലൂരുവിലേക്കുള്ള ദീര്‍ഘദൂര ബസിന്റെ ഡ്രൈവറാണ് ഷാജഹാന്.വിദ്യാര്‍ത്ഥിനി നല്കിയ പീഡന ശ്രമം പരാതിയിലാണ് ഷാജഹാനെതിരെ നടപടി.