തങ്ങൾ പിന്തുടരുന്ന കലണ്ടറുകൾ പ്രകാരം വർഷങ്ങൾ പലതാണെങ്കിലും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഒരു വർഷത്തിൽ 12 മാസങ്ങളാണ് ഉള്ളത്.ലോകത്തെ ഭൂരിപക്ഷം രാഷ്ടങ്ങളിലും ഇപ്പോള്‍ 2022 വര്‍ഷത്തെ ഏപ്രില്‍ മാസമാണ്.എന്നാല്‍ ചില രാജ്യങ്ങളെങ്കിലും സ്വന്തം കലണ്ടര്‍ പിന്തുടരുന്നതിനാൽ വർഷക്കണക്കിൽ മാറ്റമുണ്ടാകാം.(കൊല്ലവർഷം ഇത് 1197- എന്നപോലെ) എങ്കിലും ഭൂരിപക്ഷം രാജ്യങ്ങളിലും വര്‍ഷത്തില്‍ 12 മാസം എന്ന നിയമം പാലിക്കുന്നു.എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യ.നിരവധി വര്‍ഷങ്ങള്‍ പുറകിലാണ് എന്ന് മാത്രമല്ല വര്‍ഷത്തില്‍ 13 മാസങ്ങള്‍ ഉള്ള കലണ്ടറുമാണ് അവരുടേത്. അവരിപ്പോൾ 2014-ൽ ആണ് ഉള്ളത്.
എത്യോപ്യന്‍ കലണ്ടറിന് ഒരു വര്‍ഷത്തില്‍ 13 മാസങ്ങളുണ്ട്, അതില്‍ 12 മാസങ്ങള്‍ക്ക് 30 ദിവസങ്ങളുണ്ട്. പാഗുമെ (Pagume) എന്ന് വിളിക്കുന്ന അവസാന മാസത്തില്‍ അഞ്ച് ദിവസവും.സെപ്റ്റംബര്‍ 11നാണ് അവരുടെ പുതുവർഷം.ഇതിനര്‍ത്ഥം, സെപ്റ്റംബര്‍ 2021 ആരംഭിക്കുമ്ബോള്‍, അവര്‍ ലോകത്തെ അപേക്ഷിച്ച് ഏഴ് മുതല്‍ എട്ട് വര്‍ഷം വരെ പിന്നിലാണെന്ന് !! 2007 സെപ്റ്റംബര്‍ 11-ന് ആയിരുന്നു അവർ സഹസ്രാബ്ദത്തിന്റെ തുടക്കം ആഘോഷിച്ചത്.!!!
എത്യോപ ഏഴു വർഷം പിന്നിലാകാനുള്ള കാരണമെന്തെന്ന് ചോദിച്ചാൽ ,ബൈബിളിലെ ആദാമും ഹവ്വായും തങ്ങളുടെ പാപങ്ങള്‍ നിമിത്തം പുറത്താക്കപ്പെടുന്നതിന് മുൻപ് ഏഴു വര്‍ഷം ഏദന്‍ തോട്ടത്തില്‍ ജീവിച്ചിരുന്ന കണക്ക് അടിസ്ഥാനമാക്കിയുള്ളതാണ്.ഈ ഏഴ് വർഷങ്ങൾ കുറച്ചാണ് എത്യോപ്യയുടെ കലണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്.അതായത് 2022 സെപ്റ്റംബർ 11 നു മാത്രമേ അവർ 2015 പുതുവർഷം ആഘോഷിക്കൂ എന്ന് !