യുപിയിൽ മുൻ ഗ്രാമത്തലവനെ അജ്ഞാത അക്രമിസംഘം കൊലപ്പെടുത്തി. മുൻ ഫത്തേപ്പുരി ഖേരി ഗ്രാമത്തലവൻ കാളിറാം കശ്യപ്(60) ആണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു കശ്യപിനെ അക്രമികൾ കൊലപ്പെടുത്തിയത്.
ക്ഷേത്രവളപ്പിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കശ്യപിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബുധാന-കാൻധല റോഡ് ഉപരോധിച്ചു.
അക്രമികളെ പറ്റിയോ സംഭവത്തിന് പിന്നിലെ കാരണമോ വ്യക്തമല്ല. കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നാട്ടുകാര്‍ ഭീതിയിലാണ്. എന്തെങ്കിലും തരത്തിലുള്ള മത- രാഷ്ട്രീയ കാരണമാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കും.