
മംഗളൂരു: വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച വിവരമറിഞ്ഞ് ഭാര്യ കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.മംഗളൂരു അഗ്നിശമന സേന ഉദ്യോഗസ്ഥന് ഗംഗാധര്‍ ബി കമാര (36)യാണ് ശനിയാഴ്ച രാത്രി വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.വിവരമറിഞ്ഞ ഇദ്ദേഹത്തിന്റെ ഭാര്യ ശ്രുതി (30) ഇവരുടെ ആറ് മാസം പ്രായമുള്ള മകന് അഭിറാമിനെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
കുന്തിക്കാനയ്ക്ക് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഗംഗാധറിന് അപകടം സംഭവിച്ചത്.ബംഗളൂരു ഭാഗത്തുനിന്ന് കുന്ദാപൂരിലേക്ക് പോകുകയായിരുന്ന കാറാണ് അദ്ദേഹത്തെ ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഗംഗാധർ സംഭവവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.






