NEWSWorld

കീവിൽ റ​ഷ്യ​ൻ സേ​നയുടെ വീണ്ടും വ്യാ​പ​ക​മാ​യ വ്യോ​മാ​ക്ര​മ​ണം

യു​ക്രെ​യ്നി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ത​ല​സ്ഥാ​ന​മാ​യ കീ​വ് അ​ട​ക്കം ന​ഗ​ര​ങ്ങ​ളി​ൽ റ​ഷ്യ​ൻ സേ​ന വീണ്ടും വ്യാ​പ​ക​മാ​യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി.

പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ലീ​വി​ലും തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ഒ​ഡേ​സ​യി​ലും റ​ഷ്യ​ൻ മി​സൈ​ലു​ക​ൾ വീ​ഴ്ത്തി​യെ​ന്ന് യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു. ക​രി​ങ്ക​ട​ൽ തീ​ര​ത്തു റ​ഷ്യ​ൻ യു​ദ്ധ​ക്ക​പ്പ​ൽ തീ​പി​ടി​ച്ചു മു​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണു യു​ക്രെ​യ്നി​ലാ​കെ മി​സൈ​ലാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​ത്.

Signature-ad

വ്യാ​ഴാ​ഴ്ച യു​ക്രെ​യ്ൻ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു​വെ​ന്നു പ​റ​യു​ന്ന യു​ദ്ധ​ക്ക​പ്പ​ലാ​യ മോ​സ്ക്വ തീ​പി​ടി​ച്ചു മു​ങ്ങി​യെ​ന്നു റ​ഷ്യ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​പ്പ​ലി​ലെ വെ​ടി​ക്കോ​പ്പു​ക​ൾ​ക്കു തീ​പി​ടി​ച്ചാ​ണു മു​ങ്ങി​യ​തെ​ന്നാ​ണു റ​ഷ്യ​യു​ടെ വി​ശ​ദീ​ക​ര​ണം. യു​ക്രെ​യ്ൻ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണു ക​പ്പ​ൽ മു​ങ്ങി​യ​തെ​ന്ന വാ​ർ​ത്ത റ​ഷ്യ​യോ പാ​ശ്ചാ​ത്യ​ശ​ക്തി​ക​ളോ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 40 വ​ർ​ഷ​ത്തി​നി​ടെ യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്നു മു​ങ്ങു​ന്ന ഏ​റ്റ​വും വ​ലി​യ ക​പ്പ​ലാ​ണു മോ​സ്ക്വ.

Back to top button
error: