NEWS

കുന്നംകുളത്തെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്;അപകടത്തില്‍ മരിച്ചയാളെ ഇടിച്ചത് മീൻ വണ്ടി

തൃശൂര്‍: കുന്നംകുളത്തെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടത്തില്‍ മരിച്ചയാളെ സ്വിഫ്റ്റ് ബസ് അല്ല ഇടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു മീന്‍ വണ്ടിയാണ് മരിച്ച പെരിസ്വാമിയെ ഇടിച്ചത്.ഈ പിക് അപ്പ് വാന്‍ നിര്‍ത്താതെ പോകുകയും ചെയ്തു.

ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ പരിക്കേറ്റ പെരിസ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അപകടമുണ്ടായപ്പോള്‍ അതുവഴി സ്വിഫ്റ്റ് ബസ് വന്നിരുന്നെന്നും അത് നിര്‍ത്താതെ പോകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതോടെയാണ് സ്വിഫ്റ്റ് ബസാണ് അപകടമുണ്ടാക്കിയതെന്ന രീതിയിൽ വാർത്ത പ്രചരിച്ചത്.

 

Signature-ad

 

സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ബസ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: