തിരുവനന്തപുരം:എക്സൈസുകാര്‍ക്ക് സ്ഥിരം കുറ്റവാളികളുടെ പൂര്‍ണവിവരം ഇനി ഒറ്റക്ളിക്കില്‍ കമ്ബ്യൂട്ടറില്‍ അറിയാം.ഇതിനായി ഒരു തവണയെങ്കിലും പിടിക്കപ്പെട്ട പ്രതികളുടെ ചിത്രം, വിരലടയാളം, ഉള്‍പ്പെട്ടിരിക്കുന്ന കേസുകള്‍, ശിക്ഷ തുടങ്ങി എല്ലാവിവരങ്ങളും അടങ്ങിയ ഡാറ്റാബേസാണ് തയ്യാറാക്കുന്നത്.വ്യാജവാറ്റുകാർ,കഞ്ചാവ്
കച്ചവടക്കാർ,മറ്റു മയക്കുമരുന്ന് കച്ചവടക്കാർ തുടങ്ങി ഓരോ പ്രദേശങ്ങളിലെയും നാട്ടുകാരുടെ സഹായത്തോടെയാണ് ഡാറ്റാബേസ് തയാറാക്കുന്നത്.അതിനാൽ ഇതുവരെ പിടിവീഴാത്തവർക്കും ഇനി പിടിവീഴാൻ സാധ്യതയേറെയാണ്.
കമ്മിഷണര്‍ അനന്തകൃഷ്‌ണന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.ജില്ലാ ആസ്ഥാനങ്ങളിലും എക്സൈസ് കമ്മിഷണറേറ്റിലുമാണ് എക്സൈസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായത്തോടെ ഇത് ആദ്യം നടപ്പാക്കുന്നത്.
ഉദ്യോഗസ്ഥന്റെ കമ്ബ്യൂട്ടറില്‍ വിവരങ്ങള്‍ ലഭ്യമാകുന്നതോടെ അന്വേഷണവും വേഗത്തിലാകും.എന്‍.ഡി.പി.എസ്, അബ്കാരി കേസുകള്‍ വേര്‍തിരിച്ചറിയാനും സാധിക്കും. കഞ്ചാവ്, മദ്യം, എം.ഡി.എം.എ തുടങ്ങി ലഹരികടത്തുകേസുകള്‍ കൂടിയ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കിയത്.