NEWS

പാണ്ഡവരുടെ ടോർച്ച്  അഥവാ കത്തുന്ന ചെടി

ഹാഭാരതത്തിലെ പാണ്ഡവർ അവരുടെ വനവാസ (പ്രവാസം) സമയത്ത് ഒരു ടോർച്ചായി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു സസ്യമാണ് പാണ്ഡവര ബട്ടി അഥവാ പാണ്ഡവരുടെ ടോർച്ച്.പുതിയ തളിർ   ഇലയുടെ അഗ്രത്തിൽ ഒരു തുള്ളി എണ്ണ ഒഴിച്ചു കത്തിച്ചാൽ  അത് ഒരു തരം തിരി പോലെ  കത്താൻ തുടങ്ങുന്നു.
ശാസ്ത്രീയനാമം: Callicarpa tomentosa). ഫ്രഞ്ച് മൾബറി,  കമ്പിളി മലയൻ ലിലാക്ക്, വെൽവെറ്റി ബ്യൂട്ടിബെറി, നായ് കുമ്പിൾ, ഉമത്തേക്ക്‌, തിൻപെരിവേലം, എന്ന പേരിലും ഇവ അറിയപ്പെടുന്നു. കഠിനമായ വരൾ‌ച്ചയെ അതിജീവിക്കുന്ന ഈ ചെറുമരം തീയിൽ നശിച്ചു പോകില്ല.അതിനാൽ ഇവയെ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചു പിടിപ്പിക്കുന്നു.
ഇന്ത്യയിലും ശ്രീലങ്കയിലും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഈ സസ്യം അയ്യനാർ ക്ഷേത്രം, തമിഴ്‌നാട്ടിലെ ഭൈരവർ ക്ഷേത്രം എന്നിവ പോലെ പല ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലും തിരി പോലെ ഉപയോഗപ്പെടുത്തുന്നു.ഒരു ഔഷധ സസ്യമായ ഇതിൻ്റെ പട്ട വെറ്റില ആയി ഉപയോഗിക്കാറുണ്ട്.

Back to top button
error: