NEWS

ബാറ് കണ്ടപ്പോൾ കുട്ടിയെ മറന്നു;10 വയസ്സുകാരന് തുണയായത് പോലീസ്

ചെങ്ങന്നൂർ: ആശുപത്രിയിൽ അഡ്മിറ്റായ ഭാര്യയെ കാണാൻ 10 വയസ്സുകാരനായ മകനൊപ്പം വരുമ്പോഴായിരുന്നു ബാറ് കണ്ടത്.പിന്നെ ഒട്ടും അമാന്തിച്ചില്ല.മകനെ ബാറിന് പുറത്തു നിർത്തി അച്ഛൻ അകത്തേക്ക് കടന്നു.മിനിറ്റുകൾ മണിക്കൂറിന് വഴിമാറി.ഇതിനിടയിൽ മകൻ പേടിച്ച് കരയാൻ തുടങ്ങി.അപ്പോൾ അതുവഴി വന്ന പോലീസ് വാഹനം അത് കണ്ട് നിർത്തുകയും കുട്ടിയോട് കാര്യം തിരക്കുകയും ചെയ്തപ്പോഴാണ് ‘യഥാർത്ഥ’ കാര്യം പോലീസിന് മനസ്സിലാകുന്നത്.തുടർന്ന് പോലീസ് കുട്ടിയെ ആശുപത്രിയിൽ അമ്മയ്ക്കരികിൽ എത്തിച്ചു.
ഞായ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ അ​മ്മ​യെ കാ​ണാ​നാ​ണ് ഇ​രു​വ​രു​മെ​ത്തി​യ​ത്.തു​ട​ര്‍​ന്ന് ​സ​മീ​പ​ത്തെ ബാ​റി​ല്‍ ക​യ​റി​യ അ​ച്ഛ​ന്‍ കു​ട്ടി​യു​ണ്ടെ​ന്ന കാ​ര്യം മറന്ന് മ​ദ്യ​ല​ഹ​രി​യി​ല്‍ മുഴുകി.ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി ഡോ. ​ആ​ര്‍. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള പോ​ലീ​സ് സം​ഘമാണ് കുട്ടിയെ ആശുപത്രിയിൽ അമ്മയ്ക്കരികിൽ എത്തിച്ചത്.ശേഷം കുട്ടിയുടെ പിതാവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.പാണ്ടനാട് വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഇവർ.

Back to top button
error: