നഴ്‌സുമാര്‍ക്ക് ജര്‍മന്‍ ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനും മികവിന്റെ അടിസ്‌ഥാനത്തില്‍ ജോലി ഉറപ്പാക്കുന്നതിനുമാണ് പരിശീലനം. പരിശീലനവും റിക്രൂട്ട്‌മെന്റും പൂര്‍ണമായി സൗജന്യമാണ്.ജര്‍മന്‍ ഭാഷയില്‍ എ വണ്‍ മുതല്‍ ബി വണ്‍ ലെവല്‍ വരെ സൗജന്യ പരിശീലനവും പരീക്ഷാ ചെലവും സെന്റര്‍ വഹിക്കും.ഇവര്‍ക്കുള്ള ചെലവ് ജര്‍മന്‍ സര്‍ക്കാരാണ് കൊടുക്കുന്നത്. അതിനാല്‍ തന്നെ പരിശീലനത്തില്‍ പങ്കെടുക്കുന്ന
ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു പൈസയുടെയും ചെലവ് വരുന്നില്ല.ഭാഷാ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും പൗരത്വവും ജര്‍മനിയിലേക്ക് പോകുന്നതിനുള്ള സകല ചെലവും അവിടുത്തെ സര്‍ക്കാര്‍ തന്നെ വഹിക്കും.
45 വയസില്‍ താഴെയുള്ള ബി.എസ്.സി/ജനറല്‍ നഴ്‌സിങ് കഴിഞ്ഞ് ആറു മാസമെങ്കിലും പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനായും ഓഫ് ലൈനായും ക്ലാസുകള്‍ ഉണ്ടാകും.
ഇന്ത്യയിലെ ജര്‍മന്‍ എംബസിയാണ് വിസ നല്‍കുന്നത്.ഫാമിലി വിസ തന്നെ ലഭിക്കും.നിലവില്‍ ജര്‍മനിയില്‍ ഒന്നര ലക്ഷത്തോളം നഴ്‌സുമാരുടെ ഒഴിവാണുള്ളത്.