പത്തനംതിട്ട: ജില്ലയിൽ മൂന്നു ദിവസത്തിനിടെ കാറ്റില്‍ ഒടിഞ്ഞു വീണത് 104 വൈദ്യൂത പോസ്റ്റുകള്‍.ഇതിൽ 11 കെവി പോസ്റ്റുകളും ഉൾപ്പെടും.30 സ്ഥലങ്ങളില്‍ വൈദ്യുതി കമ്ബി പൊട്ടുകയും ചെയ്തു.
പത്തനംതിട്ട, റാന്നി നോര്‍ത്ത്, റാന്നി സൗത്ത്, കുളനട, അടൂര്‍, ഏഴംകുളം, പറക്കോട് അയിരൂര്‍, കലഞ്ഞൂർ എന്നീ സെക്ഷനുകളുടെ പരിധിയിലാണ് കാറ്റില്‍ കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം ഉണ്ടായത്.ഈ മേഖലകളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാർ.