കട്ടപ്പന: പിതാവിന്റെ പണിസ്ഥലത്തെത്തിയ എട്ട് വയസ്സുകാരന് മീന്‍ പിടിക്കുന്നതിനിടെ പടുതക്കുളത്തില് വീണ് മരിച്ചു.കട്ടപ്പന മേട്ടുകുഴി 66 എസ്റ്റേറ്റ് വാഴക്കല്‍ സൂര്യന്റെ മകന് പ്രശാന്താണ് മരിച്ചത്.ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
സൂര്യന് മേട്ടുകുഴിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ രണ്ടുദിവസമായി ജോലിയിലായിരുന്നു.ബുധനാഴ്ച പിതാവിനൊപ്പം മകനും പണിസ്ഥലത്തെത്തി.സമീപത്തെ പടുതക്കുളത്തില് ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ പ്രശാന്ത് കുളത്തില്‍ വീഴുകയായിരുന്നു.മകനെ ഏറെനേരമായിട്ടും കാണാതായതോടെ പിതാവ് അന്വേഷിച്ച് എത്തുമ്ബോള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു പ്രശാന്ത്.ഉടനെതന്നെ പുറത്തെടുത്ത് കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കട്ടപ്പന സെന്റ് ജോര്‍ജ് എല്‍.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മുനിയമ്മ, സഹോദരങ്ങള്‍: പ്രിയങ്ക, പ്രിയ.