NEWS

ഒരു ലക്ഷം ലിറ്റർ വെള്ളം സൂക്ഷിച്ചിരിക്കുന്ന ബെയ്‌ബാബ് മരം 

രു ബെയ്‌ബാബ്  മരം സാധാരണഗതിയിൽ ഒരു ലക്ഷം ലിറ്റർ വെള്ളമെങ്കിലും സൂക്ഷിച്ചിട്ടുണ്ടാവും !
ആഫ്രിക്കൻ ഭൂപ്രദേശമായ മഡഗാസ്‌ക്കറിലാണ്‌ ഈ മരം ധാരാളമായി കണ്ടുവരുന്നത്.
കൂടാതെ തെക്കു-പടിഞ്ഞാറൻ ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഈ മരം കാണാം.
ഇതിന്റെ പ്രത്യേക ആകൃതി കാരണം “തലകീഴായ മരം” എന്നും ഈ മരം അറിയപ്പെടുന്നു.കൂടാതെ
ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സസ്യത്തിൽ ഒന്നുമാണിത്.മരത്തിൽ
വലിയ പൂക്കളുണ്ട്.സന്ധ്യാസമയത്ത് പൂക്കൾ വിടരാൻ തുടങ്ങുന്നു.വളരെ വേഗത്തിൽ വിടരുന്ന പൂക്കൾ അടുത്ത പ്രഭാതത്തോടെ  വാടിപ്പോവുകയും ചെയ്യും.
.
 നമുക്കും പരീക്ഷിക്കാവുന്നതേയുള്ളൂ ബെയ്‌ബാബ് മരങ്ങൾ.പ്രത്യേകിച്ച് ജലക്ഷാമമുള്ള പ്രദേശങ്ങളിൽ.
നമ്മുടെ തലശ്ശേരിയിൽ, പഴയ ബസ് സ്റ്റാൻ്റിനടുത്ത്, മുനിസിപ്പൽ ഓഫീസിനരികിലായും ഉണ്ട് ഒരു ബെയ്‌ബാബ് മരം.അതിനാൽ കേരളത്തിലും ഇത് വളരുമെന്നത് സുനിശ്ചിതം!
ഒരുലക്ഷം ലിറ്റർ വെള്ളത്തിന്റെ ഒരു ടാങ്ക് കെട്ടണമെങ്കിൽ രൂപായെത്രാ!!!

Back to top button
error: