KeralaNEWS

സോണിയ-ചെന്നിത്തല കൂടിക്കാഴ്ച്ച നാളെ; ചെന്നിത്തലയ്ക്ക് എതിരായ പരാതി ധരിപ്പിച്ച് സതീശന്‍ വിഭാഗവും

ഡല്‍ഹി: സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല നാളെ കൂടിക്കാഴ്ച നടത്തും. സംസ്ഥാന കോണ്‍ഗ്രസില്‍ തനിക്കെതിരെ നടക്കുന്ന നീക്കം ചെന്നിത്തല സോണിയ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഐഎന്‍ടിയുസി കലാപത്തിനും മാണി സി കാപ്പന്റെ പ്രതിഷേധത്തിനും പിന്നില്‍ ചെന്നിത്തലയാണെന്ന പരാതി സതീശന്‍ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസില്‍ 3 മാസമായി തുടരുന്ന പുനഃസംഘടന തല്‍ക്കാലം നിര്‍ത്തി. ഈ മാസം 15 വരെ മറ്റെല്ലാം മാറ്റിവച്ച് അംഗത്വവിതരണം ഊര്‍ജിതമാക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിര്‍ദേശം നല്‍കി. അംഗത്വവിതരണം പൂര്‍ത്തിയായാല്‍ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നതിനാല്‍ പുനഃസംഘടനയ്ക്ക് ഇനി പ്രസക്തിയില്ലെന്ന അഭിപ്രായമാണ് ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലുണ്ടായത്. സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനു പകരം സമവായമാണുണ്ടാകുന്നതെങ്കില്‍ ഇപ്പോഴത്തെ പുനഃസംഘടനാ പട്ടികയിലുള്ളവരെ പരിശോധനയ്ക്കുശേഷം നിര്‍ദേശിക്കാനാണു സാധ്യത.

Signature-ad

 

Back to top button
error: