NEWS

പഴയ വാഹനങ്ങൾക്ക് ഇന്ന് മുതൽ പിടിവീഴും

ഡല്‍ഹി: പഴയ വാഹനങ്ങള്‍ സ്ക്രാപ്പ് ചെയ്യാനുള്ള നിയമം രാജ്യത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ആക്സിഡന്റുകളും മലിനീകരണവും കുറയ്ക്കുക എന്നതാണ് പ്രധാനമായും ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.

വാഹനം സ്ക്രാപ്പ് ചെയ്യാനുള്ള നിയമപ്രകാരം, രജിസ്റ്റര്‍ ചെയ്തതിനു ശേഷം 15 വര്‍ഷം പിന്നിട്ടു കഴിഞ്ഞാല്‍ വാഹനം സ്ക്രാപ്പ് ചെയ്യാവുന്നതാണ്. ഡല്‍ഹി പോലെയുള്ള കൂടിയ മലിനീകരണമുള്ള നഗരത്തില്‍, പെട്രോള്‍ വണ്ടികള്‍ 15  വര്‍ഷവും ഡീസല്‍ വണ്ടികള്‍ 10 വര്‍ഷം കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. പിന്നീട് അവ സ്ക്രാപ്പ് ചെയ്യണം.

 

Signature-ad

ഉയര്‍ന്ന മലിനീകരണം മൂലം, ഡല്‍ഹിയില്‍ പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കില്ല. എന്നാല്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത് റീരജിസ്റ്റര്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വാഹനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

 

ഇത്തരം പ്രവണതകള്‍ ഒഴിവാക്കാനായി ഉയര്‍ന്ന ഫീസാണ് റീരജിസ്ട്രേഷന് ഈടാക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള തുകയുടെ എട്ടിരട്ടി. ആള്‍ക്കാര്‍ പഴയ വാഹനങ്ങള്‍ തുടര്‍ന്നുപയോഗിക്കുന്നതു നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നടപടി.

 

15 വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ, സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള സ്‌ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തെ അംഗീകാരം നൽകിയതാണ്. ഇന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.

Back to top button
error: