കൊൽക്കത്ത: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വിചിത്രമായ ആരോപണമുന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജി.യുക്രെയ്നില്‍ റഷ്യ യുദ്ധം നടത്തുന്നതിന് കാരണം മോദി സര്‍ക്കാരാണെന്നായിരുന്നു മമതയുടെ ആരോപണം.
പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന മമത ബാനര്‍ജിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുക്രെയ്നില്‍ റഷ്യ യുദ്ധം ആരംഭിക്കുന്നതിന് ‘തിരികൊളുത്തുന്നതിന്’ മുമ്ബ് മോദി ചിന്തിക്കേണ്ടതായിരുന്നു. അവിടെ നിന്നും തിരിച്ചെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇനിയെന്ത് ചെയ്യുമെന്ന് ആലോചിക്കണമായിരുന്നു. അവരെവിടെ പോകും, എങ്ങിനെ പഠിത്തം പൂര്‍ത്തിയാക്കും ഇതില്ലാം യുദ്ധത്തിന് തുടക്കമിട്ട മോദി ചിന്തിക്കണമായിരുന്നു എന്നാണ് മമത പറഞ്ഞത്. ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു തൃണമൂല്‍ അദ്ധ്യക്ഷയുടെ അതിവിചിത്രമായ ആരോപണം.
അതേസമയം ബിജെപി നേതാവും പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.മമത ബാനര്‍ജി നടത്തിയ പരാമര്‍ശങ്ങള്‍ ‘സങ്കല്പ്പിക്കാന് പോലും കഴിയാത്ത’താണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രിയുടെ ആരോപണം പരിധി ലംഘിക്കുന്നതാണ്. നയതന്ത്രപരമായി ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാവുന്ന വാക്കുകളാണിതെന്ന് മമതയ്ക്ക് അറിവില്ലാത്തതാണോയെന്നും രാജ്യത്തിന്റെ വിദേശനയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും പോലും ബാധിച്ചേക്കാവുന്നതാണ് ആരോപണമാണെന്നും ബിജെപി നേതാവ് ട്വിറ്ററിലൂടെ പറഞ്ഞു.