കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ വിലക്ക് നേരിട്ട നര്‍ത്തകി വിപി മന്‍സിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്.
ഇടതു സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡാണ് മന്‍സിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്കാരത്തിന് എതിരായ തീരുമാനമാണെന്നും വിഎച്ച്‌പി വിമര്‍ശിച്ചു. വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂര്‍ പാവക്കുളം ശിവ ക്ഷേത്രത്തില്‍ മന്‍സിയക്ക് സ്വീകരണം നല്‍കാനും നൃത്തം അവതരിപ്പിക്കാനും തീരുമാനമുണ്ട്.
വേണ്ടി വന്നാല്‍ വിഎച്ച്‌പിക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്നും ദേവസ്വം ബോര്‍ഡിന്റെ നടപടി ദുരൂഹമെന്നും വിഎച്ച്‌പി സംസ്ഥാന പ്രസിഡന്റ് വിജി തമ്ബിയും സെക്രട്ടറി വി ആര്‍ രാജശേഖരനും പുറത്തിറങ്ങിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.