അടൂര്‍: വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.പ്രായപൂര്‍ത്തിയാ കാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രദര്‍ശിപ്പിച്ച സംഭവത്തിലാണ് രണ്ടു പേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാള്‍ പതിനെട്ടു വയസിനു താഴെയുള്ളയാളാണ്. കൊടുമണ്‍ ഐക്കാട് നെടിമരത്തിനാല് ആര്. രാഹുലാണ് (18) മറ്റൊരു പ്രതി.
പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഒന്നാം പ്രതി വാട്സ്ആപ്പ് മുഖേന കൈക്കലാക്കിയ നഗ്നചിത്രങ്ങള്‍ രാഹുൽ മറ്റ് കൂട്ടുകാർക്ക് ഷെയര്‍ ചെയ്യുകയായിരുന്നു. പരാതി യില്‍ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.