KeralaNEWS

ജെബി മേത്തർ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

ന്യൂഡൽഹി:കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചു.പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയാണ് ജെബിയുടെ പേര് പ്രഖ്യാപിച്ചത്.മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍.

എം ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയില്‍ അവസാനം ഇടംപിടിച്ച ജെബി മേത്തര്‍ സ്ഥാനാര്‍ത്ഥിയായി വരുന്നത്.കെസി വേണുഗോപാല്‍ ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് വിവരം.

 

Signature-ad

1980 ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.മുന്‍ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍.

 

രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു എങ്കിലും ധാരണയിലെത്തിയിരുന്നില്ല. എം ലിജുവിനൊപ്പമാണ് കെ സുധാകരന്‍ രാഹുല്‍ഗാന്ധിയെ കണ്ടത്. തൊട്ടുപിന്നാലെ എം ലിജുവിനെതിരെ കേരളത്തില്‍ നിന്നുള്ള ചില നേതാക്കള്‍ രംഗത്തെത്തി.

 

കെ സുധാകരന്റെ നോമിനി എം ലിജുവടക്കം അടുത്തകാലത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ ആരെയും പരിഗണിക്കരുതെന്നാണ് കെ സി വേണുഗോപാലിന്റെയും എ ഗ്രൂപ്പിന്റെയും ആവശ്യം. കെ മുരളീധരനും ഇതേ നിലപാടാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കെ മുരളീധരന്‍ ഹൈക്കമാന്റിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

Back to top button
error: