കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്.
സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം
ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.
ഡ്രൈവർമാരിൽ ആരെങ്കിലും ഒരാള്‍ ഉറങ്ങിപ്പോയതാകാം അപകട കാരണം. സുനില്‍ കുമാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.