കീവ്: യുക്രൈന് നാറ്റോയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി.ഈ വസ്തുത എല്ലാവരും അംഗീകരിക്കണമെന്ന് സെലന്‍സ്കി പറഞ്ഞു.യുക്രൈന് സൈനിക മേധാവിമാരുടെ യോഗത്തിലാണ് സെലന്‍സ്കിയുടെ ഈ നിര്‍ണായക പ്രതികരണം.
യുക്രൈന് നാറ്റോ അംഗത്വമെടുക്കരുത് എന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം. യുദ്ധം അവസാനിപ്പിക്കാനായി റഷ്യ-യുക്രൈന് നാലംവട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സെലന്‍സ്കിയുടെ നിര്‍ണായക പ്രസ്താവന വന്നിരിക്കുന്നത്.
‘യുക്രൈന് നാറ്റോ അംഗമല്ല.നമ്മളത് മനസ്സിലാക്കണം.വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് നമ്മള് വര്‍ഷങ്ങളായി കേള്‍ക്കുന്നു.പക്ഷേ ചേരാന്‍ പറ്റില്ലെന്നും നമ്മള് കേട്ടു.അതൊരു സത്യമാണ്, തിരിച്ചറിയപ്പെടേണ്ടതാണ്.’സെലന്‍സ്