രജിസ്ട്രേഷൻ വകുപ്പ് നേടിയത് 278 കോടി രൂപ വരുമാനം; രജിസ്റ്റര്‍ ചെയ്തത് 45,622 ആധാരങ്ങള്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
കോട്ടയം: രജിസ്‌ട്രേഷന്‍ വകുപ്പ് 2021- 22 സാമ്പത്തിക വർഷം ഫെബ്രുവരിയോടെ ജില്ലയിൽ നേടിയത് 278 കോടി രൂപയുടെ വരുമാനം. ലക്ഷ്യമിട്ടത് 275.5 കോടി രൂപയാണ്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ ജില്ലയിലെ 23 സബ് രജിസ്ട്രാര്‍ ഓഫീസുകൾ മുഖേന കൈവരിച്ച് ലക്ഷ്യമിട്ടതിനുമപ്പുറത്തെ നേട്ടം
ഈ കാലയളവിൽ 45,622 ആധാരങ്ങൾ രജിസ്റ്റര്‍ ചെയ്തു. 1,43,821 ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റുകളും 39,920 സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ലഭ്യമാക്കി .കൂടാതെ 750 ചിട്ടി രജിസ്‌ട്രേഷനുകളും നടത്തി. അണ്ടര്‍വാല്യുവേഷന്‍ നടപടികൾ വിവാഹ രജിസ്‌ട്രേഷന്‍, സൊസൈറ്റികളുടെ രജിസ്‌ട്രേഷന്‍, റിട്ടേണുകള്‍ ഫയല്‍ ചെയ്യല്‍, സൊസൈറ്റികളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയിലൂടെയും വരുമാനം ലഭിച്ചു.
കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളിലും മറ്റു സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും 20 സബ് രജിസ്ട്രാര്‍ ഓഫീസുകൾ കഴിഞ്ഞ മാസം തന്നെ നൂറുശതമാനം ലക്ഷ്യം നേടിയതായും. ബാക്കിയുള്ള മൂന്ന് ഓഫീസുകൾ മാര്‍ച്ച് മാസം അവസാനത്തോടെ ലക്ഷ്യ പ്രാപ്തി കൈവരിക്കുന്നതാണെന്നും ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
ന്യൂസ്ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP